CLEAN KSRTC, GREEN KSRTC

photo

വൃത്തിഹീനങ്ങളായി കിടക്കുകയാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ. കോടികൾ മുടക്കി വൻ കെട്ടിടസമുച്ചയങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്ന സ്ഥലങ്ങളിലെ വരെ സ്ഥിതി ഇതാണ്.

cmd2

കോർപറേഷനു പുതിയ സിഎംഡി എത്തിയതോടെ കാര്യങ്ങൾക്കൊക്കെ വലിയ മാറ്റങ്ങളുണ്ടാവുകയാണ്. ഇന്നലെ (22-04-2017) ലോക ഭൌമ ദിനത്തിലാണ് കെ എസ് ആർ ടി സിയെ കൂടുതൽ ഭംഗിയും വൃത്തിയും ഉള്ളതാക്കാന്‍ സിഎംഡി ശ്രീ.രാജമാണിക്യം ഇറങ്ങിത്തിരിച്ചിരിക്കുന്നത്.cmd98

കെഎസ്ആർടിസി ബസുകളും ബസ് സ്റ്റാൻഡ് പരിസരവും ക്ലീനാക്കാൻ സിഎംഡിയും നേരിട്ടെത്തി. തൂമ്പയും ബ്രഷും ചൂലുമെടുത്ത് അദ്ദേഹവും ജീവനക്കാരുടെയും നാട്ടുകാരുടെയും ഒപ്പം ചേര്‍ന്നു തൊഴിലാളിയായി. VIP മുറി ഒഴിവാക്കി അവരുടെ കൂടെ ഉച്ചഭക്ഷണം കഴിച്ചു.

cmd99

അദ്ദേഹം ബസ്സിന്‍റെ മുകളില്‍ കയറി വരെ ബസ്സ് കഴുകി. ജോലി ചെയ്ത മറ്റു അഫീസര്‍മാര്‍ തളര്‍ന്നപ്പോഴും സിഎംഡി ക്ലീനിങ് തുടർന്നു. മെറ്റല്‍ കൂമ്പാരത്തിനു മുകളില്‍ ഇത്തിരി നേരം ഇരുന്നത് ഒഴിച്ചാല്‍ രാവിലെ 9 മണി മുതല്‍ ഒരു മണി വരെ അദേഹം ജോലി ചെയ്യുക തന്നെയായിരുന്നു.

cmd96

പേടിപ്പിച്ചു ജോലി ചെയ്യിപ്പിക്കുന CMD മാരില്‍ നിന്ന് വ്യതസ്തനായ ശ്രീ.രാജമാണിക്യം ജോലി ചെയ്തു കാണിച്ചു കൊടുക്കുക മാത്രമല്ല, ജനറേറ്റര്‍ റൂമിലും, ജീവനക്കാരുടെ വിശ്രമ മുറിയിലും, ശുചി മുറിയിലും, അഴുക്കു ചാലിലും എല്ലാം കടന്നു ചെന്ന് അടിത്തട്ടിലുള്ള ജീവനക്കാര്‍ക്കും നേരിട്ട് ടോപ്‌ ലെവല്‍ മാനേജുമെന്റുമായി ആശയവിനിമയം നടത്താനുള്ള ഒരു വഴിതുറന്നു കൊടുക്കുക കൂടിയാണ് ചെയ്തത്. ഈ വഴിയിലൂടെ കെഎസ്ആർടിസി യില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന ഒരുപാട്  മാലിന്യങ്ങള്‍ ഒഴിഞ്ഞു പോയേക്കാം.

cmd97

“PROBLEM SOLVING” ലെ ഒരു രാജമാണിക്യം സ്റ്റൈല്‍ എന്നത് ഈ “BOTTOM LEVEL UP-LIFTING” എന്ന രീതി കൂടിയാകാം,  അതിനി കാലം തെളിയിക്കേണ്ടതാണ്.

കെഎസ്ആർടിസി തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ബസ് സ്റ്റാൻഡുകളും ഡിപ്പോകളും ബസുകളും വൃത്തിയാക്കുകയാണ്  “ക്ലീന്‍ കെഎസ്ആർടിസി , ഗ്രീന്‍ കെഎസ്ആർടിസി” പദ്ധതിയുടെ ലക്ഷ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>