കെ എസ്‌ ആര്‍ ടി സി ക്ക് നഷ്ടപെട്ട രക്ഷകന്‍

luke sir2

അലക്സാണ്ടര്‍ കെ ലുക്ക്‌ എന്ന സി.എം.ഡി യുടെ പേര് കെ എസ്‌ ആര്‍ ടി സി ജീവനക്കാരും പൊതുജനങ്ങളും ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

ടി.പി.സെന്‍കുമാര്‍ സാര്‍ സി.എം.ഡി ആയിരുന്ന കാലത്ത് ചീഫ്ഓഫീസ് കംപ്യൂട്ടര്‍ സെന്ററില്‍ എത്തിയ ഞാന്‍ അന്നുമുതല്‍ കണ്ടതില്‍ വച്ച് ഏറ്റവും തൊഴിലാളി സ്നേഹിയും മിടുക്കനും കാര്യപ്രപ്തനും കര്‍ക്കശക്കാരനും ആയ സി.എം.ഡി ടി.പി.സെന്‍കുമാര്‍ സാര്‍ ആയിരുന്നു. പക്ഷെ അതിലേറെ കര്‍ക്കശക്കാരനും കെ എസ്‌ ആര്‍ ടി സി യുടെ ഏതാണ്ടെല്ലാ വരുമാന ചോര്‍ച്ചയും കണ്ടെത്തിയ മിടു മിടുക്കനുമായിരുന്നു ലൂക്ക്‌ സാര്‍.

എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ മാരുടെ മീറ്റിംഗ് ആയിരുന്നു ലൂക്ക്‌ സാറിന്റെ പ്രധാന പരിപാടി. വെറും മീറ്റിംഗ് അല്ല പ്രതിദിന ലാഭ നഷ്ട കണക്ക്, ബസ് ക്യാന്സലെഷന്‍ കാരണങ്ങള്‍, ഓപ്പരേടിംഗ് സ്റാഫിന്റെ ലഭ്യത, കട്ടപ്പുറം ബസ്സുകളുടെ കാരണങ്ങള്‍ ഡീസല്‍ ചിലവ് കണക്കുകള്‍ പര്‍ച്ചേസ് കണക്കുകള്‍ തുടങ്ങി എല്ലാ കണക്കുകളും ഇഴ കീറി പരിശോധിക്കലായിരുന്നു. കമ്പ്യുട്ടറും കൊണ്ട് ഈ മീറ്റിങ്ങില്‍ കയറിപ്പറ്റിയ ഞാന്‍ കൊടി കെട്ടിയ ആഫീസര്‍ മാര്‍ പേടിച്ചരണ്ട് മുട്ടുവിറക്കുന്നത് കണ്ടിട്ടുണ്ട്.

ഓരോ യൂണിറ്റിലെയും ജീവനക്കാര്‍ വരെ സ്വന്തം ഡിപ്പോ യുടെ വരവും ചിലവും നഷ്ടവും ലാഭവും കണക്കെടുക്കാന്‍ പ്രാപ്തനാക്കി ലുക്ക്‌ സാര്‍.

ഒരു യൂണിയന്‍ കാരെയും കൂസാത്ത, ഏതു മന്ത്രിയുടെ മുമ്പിലും കൂസാത്ത, കെ എസ്‌ ആര്‍ ടി സി ക്ക് നഷ്ടമുണ്ടാക്കുന്ന ഒന്നും ഏറ്റെടുക്കില്ല നടപ്പിലാക്കില്ല എന്ന ഉറച്ച തീരുമാനമെടുത്ത ലുക്ക്‌ സാര്‍ ഏതാണ്ടെല്ലാ വരുമാന ചോര്‍ച്ചക്കും മൂക്കുകയര്‍ ഇട്ടപ്പോള്‍ എല്ലാവരുടെയും കണ്ണിലെ കരടായി.

സ്ഥിരം ജീവനക്കാരുടെ ബത്തയും താല്‍കാലിക ജീവനക്കാരുടെ കൂലിയും കൂട്ടാനുള്ള മീറ്റിംഗ്  ധനകാര്യ സെക്രട്ടറി വരാതെ മൂന്ന് പ്രാവശ്യം മാറ്റിവച്ചപ്പോള്‍ നാലാം തവണ ലുക്ക്‌ സാര്‍ പിടിച്ച പിടിയാലെ ടിയാനെ മീറ്റിങ്ങില്‍ എത്തിച്ചു. ആ വിരോധത്തിനു വിസമ്മതക്കുറിപ്പ്‌ എഴുതി വച്ചു പോയ ഭൂരിപക്ഷ ഐ ഏ എസ്‌ കാരുടെ ഹുങ്കിന്, കെ എസ്‌ ആര്‍ ടി സി യുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സി.എം.ഡി യുടെ വീറ്റോ അധികാരം ഉപയോഗിച്ച് ബോര്‍ഡ് ഭൂരിപക്ഷ തീരുമാനം കാറ്റില്‍ പറത്തി ജീവനക്കാരന് ആനുകൂല്യം വര്‍ദ്ധിപ്പിച് ഉത്തരവ് ഇറക്കിയ ലുക്ക് സാര്‍ പറഞ്ഞത് എന്റെ തൊഴിലാളിക്ക് ആനുകൂല്യം കൂട്ടിയാലേ വരുമാനം കൂട്ടാന്‍ അവര്‍ ഉല്സാഹിക്കൂ എന്നത് എത്ര പേര്‍ക്ക് അറിയാം.

ഈ തൊഴിലാളി സ്നേഹത്തിനു പകരം ലുക്ക്‌ സാറിനു നഷ്ടപ്പെട്ടത് മുഖ്യമന്ത്രി ഓഫര്‍ ചെയ്ത ഒന്നര ലക്ഷം രൂപ എന്ന സ്വന്തം ശമ്പളം. ആ ശമ്പളം മുറിവേറ്റ ധനകാര്യ വകുപ്പ്  സെക്രട്ടറി വെട്ടി. പോകുന്നത് വരെ അദേഹത്തിന് ഒരു ചില്ലിക്കാശു പോലും ശമ്പളം കൊടുത്തില്ല നമ്മുടെ മന്ത്രി പുംഗവന്‍മാര്‍.

ശമ്പളം പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ കഴിയാത്ത കൂരിരുട്ടിലേക്ക് ആണ് കെ എസ്‌ ആര്‍ ടി സി പോകുന്നത് എന്ന് അന്ന് അദ്ദേഹം പറഞ്ഞത് ഇന്ന് അക്ഷരം പ്രതി ശരിയായില്ലേ?

തീര്‍ച്ചയായും രാഷ്ട്രീയ മേലാളന്മാരുടെ മുന്‍പില്‍ വളയാത്ത നട്ടെല്ലുള്ള ലുക്ക്‌ സാര്‍ കെ എസ്‌ ആര്‍ ടി സി യെ ഇന്നത്തെ പതനത്തില്‍ എത്താന്‍ ഒരിക്കലും അനുവദിക്കില്ലായിരുന്നു. അത്രയും കൃത്യത ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍.

ലുക്ക്‌ സാറിന്‍റെ നട്ടെല്ല് വളക്കാന്‍ നോക്കിയ ഭരണപക്ഷ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ കാര്‍ ഇന്നും മനസ്സിലാക്കിയിട്ടില്ല, കെ എസ്‌ ആര്‍ ടി സി യെ കൊല്ലാനാണ് അവര്‍ ശ്രമിച്ചതെന്ന്.

വളയാത്ത നട്ടെല്ലുമായി ലുക്ക്‌ സാര്‍ പടിയിറങ്ങുമ്പോള്‍ കെ എസ്‌ ആര്‍ ടി സി അതിന്‍റെ അനിവാര്യമായ ദാരുണ പതനത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.

5 Responses to കെ എസ്‌ ആര്‍ ടി സി ക്ക് നഷ്ടപെട്ട രക്ഷകന്‍

 1. sudheer says:

  alexander sir undayirunnapol njan leave l ayirunnu; ennal nalla nalla officers undayirunnu ithinu munneyum.Sen Kumar sir undayirunnapol njanum direct ayi sir ne kanenda avashyam vararundayirunnu. Insurance aa kalagatathil njan ayirunnu cheythirunnath.pakshe aduppamillayirunnu enkilum oru divasathe prasangavum CO yil ninnum thudangi eanchakal bypass vazhy TVM C/L vare (oru puthiya bus Volvo yude anenna thonnunnath )Oru yatra koodand adhehathinte thozhilalikalodullathum sthapanathinodullathum aya koorum thalparyavum pukachu chadichavark polum nishedikan akilla.
  Nammude James k Joseph sir

  • admin says:

   പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കെ എസ് ആര്‍ ടി സി യില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ഭരണനിര്‍വഹണ രീതികള്‍ക്ക് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞാന്‍ ഇ.ഡി.പി.സി യില്‍ വരുമ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങള്‍ കാര്യക്ഷമം ആക്കാന്‍ പറ്റും എന്ന് കരുതിയിരുന്നു. പക്ഷെ ഞാന്‍ അങ്ങേയറ്റം നിരാശനാണ്. കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് കെ.എസ്.ആര്‍.ടി.സി യും കമ്പ്യൂട്ടറും. കമ്പ്യൂട്ട ര്‍ അറിയാവുന്നവരെ, പ്രൊഫെഷണല്‍ യോഗ്യത ഉള്ളവരെ ഇവിടെ വേണ്ട. വന്ധീകരിക്കപ്പെട്ട ഒരു കൂട്ടം ആളുകളാണ് കെ.എസ്.ആര്‍.ടി.സി യെ നയിക്കുന്നത്. മന്ദബുദ്ധികള്‍ അല്ലാത്ത മന്ത്രിമാര്‍ എന്നുണ്ടാകുമോ അന്നേ കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടൂ.

 2. R.Sasikumar says:

  I am one of those very fortunate persons who had the opportunity to have a very close acquaintance with Luke Sir. I was lucky enough to be his PA for the entire period he was the CMD of KSRTC.

 3. Joe says:

  sorry i didnt see that earlier ,i cud see now

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>