KSRTC started official social media groups

ksrtcfb

സിഎംഡിയായി ചുമതലയേറ്റശേഷം കെഎസ്ആർടിസിയുടെ മുഖം മാറ്റത്തിനുള്ള ശ്രമമാണ് സിഎംഡി ശ്രീ രാജമാണിക്യത്തിന്റെ ഭാഗത്തുനിന്നുള്ളത്.

കെഎസ്ആർടിസിയുടെ സേവനങ്ങൾ പൊതു ജനങ്ങളിലേക്കെത്തിക്കാൻ സമൂഹമാധ്യമങ്ങളെ ഔദ്യോഗികമായിതന്നെ ഉപയോഗിക്കാന്‍ വേണ്ടി ചീഫ് ഓഫീസ് കേന്ദ്രീകരിച്ച് ഒരു സോഷ്യല്‍ മീഡിയ ടീമിനെ തന്നെ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഓപ്പറേഷന്‍സ് ന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ചു കഴിഞ്ഞു.

ksrtcwhatfb copy

22-04-2017 ല്‍  “ക്ലീന്‍ കെഎസ്ആർടിസി , ഗ്രീന്‍ കെഎസ്ആർടിസി” പദ്ധതിയുടെ ഉദ്ഘാടനവും അനുബന്ധ പ്രവര്‍ത്തനങ്ങളും പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ ടീമിന്‍റെ പ്രവര്‍ത്തനങ്ങളും തുടങ്ങിയത്. ഔദ്യോഗിക  facebook പേജ് വഴി പരിപാടികളുടെ തല്‍സമയ സംപ്രേഷണവും ഉണ്ടായിരുന്നു.

പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകള്‍ക്കും ഈ ഔദ്യോഗിക  facebook, Whatsapp പേജുകള്‍ വഴി  കെഎസ്ആർടിസി യുടെ വികസന പദ്ധതികളുടെ ഭാഗമാകാം. പൊതു ജനങ്ങൾ മൂന്നോട്ടുവയ്ക്കുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളും ആവശ്യങ്ങളും  കെഎസ്ആർടിസി നടപ്പിലാക്കും.

ഡിപ്പോ തലത്തില്‍ ഇതിനു വേണ്ട കോര്‍ഡിനേറ്റര്‍ മാരെ തിരഞ്ഞെടുത്തു കഴിഞ്ഞു.     ഇനി സമൂഹ മാധ്യമങ്ങളില്‍ കെഎസ്ആർടിസി യെ അപകീര്‍ത്തി പ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ  ഈ സൈബര്‍ പോരാളികള്‍ കെഎസ്ആർടിസി ക്ക് വേണ്ടി പട നയിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>