കെ എസ് ആര്‍ ടി സി യെ മൂന്നു കമ്പനികൾ ആക്കാ൯ ആസൂത്രണ കമ്മീഷ൯ ശുപാര്‍ശ

NEW RTC

കെ എസ് ആര്‍ ടി സി  യെ മൂന്നു കമ്പനികൾ ആക്കാനുള്ള  ആസൂത്രണ കമ്മീഷ൯ ശുപാര്‍ശയെക്കുറിച്ച്  പല ചാനലുകളിലും ചര്‍ച്ചകൾ കാണാനിടയായി . കെ എസ് ആര്‍ ടി സി യെ നയിക്കുന്നത് യോഗ്യതകള്‍ ഇല്ലാത്തവർ ആണെന്ന് എല്ലാവരും പറഞ്ഞു കേട്ടു. 13 പേര്‍ അടങ്ങിയ ബോര്‍ഡ് ആണ് കെ എസ് ആര്‍ ടി സി യെ നയിക്കുന്നത്. അതില്‍ ബഹു: ചെയര്‍മാ൯ & മാനേജിംഗ് ഡയരക്ടര്‍ IFS ല്‍ നിന്ന്, രണ്ട് ബോര്‍ഡ് മെമ്പര്‍മാർ  IAS ൽ നിന്ന്, നാലു പേര്‍  Under Secretary റാങ്കിൽ ഉള്ളവർ, ഈ 7 പേരും കേരള സര്‍ക്കാരിൽ ഉന്നത യോഗ്യതകളും ഉന്നത പദവികളും വഹിക്കുന്നവർ ആണ് . 13 ൽ ബാക്കി 6 പേരും കേരള രാഷ്ട്രീയത്തിൽ ഭരണ നൈപുണ്യം  തെളിയിച്ചവരുമാണ്.

ഇനി കെ എസ് ആർ ടി സി ജീവനക്കാരുടെ കാര്യമെടുത്താൽ ബോര്‍ഡ് സെക്രട്ടറി,എക്സിക്യുട്ടീവ്‌ ഡയരക്ടർ (ടെക്നിക്കല്‍), ആസ്ഥാന മെക്കാനിക്കല്‍ എന്‍ജിനീയർ എന്നിവര്‍ എന്ജിനീയറിംഗ് യോഗ്യതയുള്ളവരാണ്, എക്സിക്യുട്ടീവ്‌ ഡയരക്ടർ അഡ്മിനിസ്ട്രേഷ൯, കൊല്ലം തിരുവനന്തപുരം മേഖലാ ആഫീസര്‍മാർ എന്നിവര്‍  MBA, LLB യോഗ്യത ഉള്ളവരാണ്. അല്ലാതെ നിരക്ഷരായ ഒരു കൂട്ടം ആളുകളല്ല കെ എസ് ആർ ടി സി യെ നയിക്കുന്നത്.

പിന്നെ മറ്റൊരു കാര്യം ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവർ എല്ലാം മിടുക്കരൊന്നും അല്ല. ഡബിള്‍ MA യും MBA യും MSc യും ഉള്ള ജോലി ചെയ്യാ൯ അറിയാത്ത ക്ലാര്‍ക്ക് മാരെയും കണ്ടര്‍ക്ടർ മാരെയും മെക്കാനിക്ക് മാരെയും എനിക്കറിയാം. എന്നാല്‍ SSLC മാത്രമുള്ള ജോലി കൃത്യമായി ചെയ്യുന്ന മിടുമിടുക്കന്മാരെയും എനിക്കറിയാം. ഇത്തരം മിടുമിടുക്കന്മാരെ  മു൯ നിരയിലേക്ക് കൊണ്ട് വരികയാണ് കെ എസ് ആര്‍ ടി യെ രക്ഷിക്കാ൯ വേണ്ടത്.

ലാഭകരമായി ബസ്‌ സര്‍വ്വീസ് നടത്താ൯ MBA ഒന്നും വേണ്ട. സ്കൂളില്‍ പോലും പോയിട്ടില്ലാത്ത, മീന്‍ കച്ചവടം നടത്തിയിരുന്ന  അഹമ്മദ്കുട്ടി കാക്ക മലപ്പുറത്ത് വളരെ ലാഭകരമായി ബസ്‌ സര്‍വ്വീസ് നടത്തുന്നുണ്ട്. ആ ബുദ്ധി മതി കെ എസ് ആർ ടി സി ക്കും  ലാഭമുണ്ടാക്കാ൯. അത് പക്ഷെ പൊതു ജനത്തിനു ഉപകാരപ്പെടില്ല.

സംഗതി വളരെ ലളിതമാണ് . കെ എസ് ആർ ടി സി യുടെ ഏകദേശം 5500 ബസ്സുകളിൽ  3700 ഓളം ഓര്‍ഡിനറി ബസ്സുകൾ മുഴുവനും നഷ്ടത്തിലാണ്.  700 ഓളം ഫാസ്റ്റ് ബസ്സുകൾ നഷ്ടമില്ലാതെ പോകുന്നു. 1100 ഓളം സൂപ്പർ ക്ലാസ്സ് ബസ്സുകൾ മുഴുവനും വ൯ ലാഭത്തിലാണ്.

അതായത് ഓര്‍ഡിനറി ബസ്സുകൾ മുഴുവനും നിര്‍ത്തലാക്കി പകരം 1100 ഓളം സൂപ്പർ ക്ലാസ്സ് ബസ്സുകളുടെ സ്ഥാനത്ത് ഘട്ടം ഘട്ടമായി 4000 ഓളം സൂപ്പർ ക്ലാസ്സ് ബസ്സുകൾ ഓടിച്ചാല്‍ കെ എസ് ആർ ടി സി ലഭാത്തിലാകും എന്നു മാത്രമല്ല മാസം 200 കോടി വീതം കേരള സര്‍ക്കാരിന് കടം കൊടുക്കാനും പറ്റും .  12000 ത്തിലധികം പ്രൈവറ്റ് ലക്ഷ്വറി ബസ്സുകൾ അന്തർ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന കേരളത്തിൽ ഇത് നടക്കാത്ത കാര്യമൊന്നുമല്ല എന്നു ചാനലുകളില്‍ വന്നിരുന്ന്‍  കെ എസ് ആർ ടി സി യെ കുറ്റം പറയുന്ന ബഹുമാനപ്പെട്ട സാറന്മാർ എല്ലാവരും മനസ്സിലാക്കണം.  (അഹങ്കാരമെന്നു കരുതില്ലെങ്കില്‍ ബഹുമാനപ്പെട്ട ഗതാഗത മന്ത്രി എനിക്കൊരു അവസരവും  ഒരു ആറു മാസം സമയം കൂടി തന്നാൽ ഞാനിത് നടപ്പിലാക്കി കാണിക്കാം… അല്ല പിന്നെ …?).

പക്ഷെ കുറഞ്ഞ നിരക്കിൽ സാധാരണക്കാരന് യാത്രാ സൗകര്യം ഒരുക്കുക എന്ന സര്‍ക്കാരിന്‍റെ പൊതു ഗതാഗത സംവിധാനം അതോടെ ഇല്ലാതാകും . അതിനു പരിഹാരമായി  ബഹുമാനപ്പെട്ട ആസൂത്രണ കമ്മീഷ൯ പറഞ്ഞത് പോലെ സര്‍ക്കാര്‍ ട്രാന്‍സിറ്റ് അതോറിറ്റികള്‍ എല്ലാ ജില്ലകളിലും രൂപീകരിച്ച് ഓര്‍ഡിനറി ബസ്സോടിക്കട്ടെ. കൂട്ടത്തിൽ കെ എസ് ആർ ടി സി യുടെ തലയിൽ കെട്ടിവച്ച ജന്ററാം (JnNURM) ബസ്സുകള്‍ കൂടി അവര്‍ ഏറ്റെടുക്കട്ടെ.

കെ എസ് ആർ ടി സി യുടെ പൊതു ഗതാഗത സംവിധാന സേവനത്തിനു പകരം മാറി മാറി വന്ന സര്‍ക്കാരുകൾ എന്ത്  സാമ്പത്തിക സഹായം തന്നിട്ടുണ്ട്  ? ഫലത്തില്‍ 50 ശതമാനത്തോളം ഡി എ കുടിശ്ശിക സഹിക്കുന്ന (ഇന്നു മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10% ഡി.എ. കൂട്ടി ) കെ എസ് ആർ ടി സി ജീവനക്കാരുടെയും , കെ എസ് ആർ ടി സി പെന്‍ഷന്‍ കാരുടെയും പണം ഉപയോഗിച്ചാണ് സര്‍ക്കാരിന്‍റെ പൊതു ഗതാഗത സംവിധാനം നടപ്പിലാക്കുന്നത്. ഇതെന്തൊരു ………….. ലെ ന്യായം  ചാനല്‍ ബുദ്ധി ജീവി  സാറന്‍മാരെ ?

സര്‍ക്കാരിന്‍റെ ചെലവ് കുറഞ്ഞ പൊതു ഗതാഗത സംവിധാനം നടപ്പിലാക്കൽ ആണ് കെ എസ് ആർ ടി സി യുടെ രൂപീകരണ ലക്‌ഷ്യം എങ്കിൽ കെ എസ് ആർ ടി സി യെ ഒരു സര്‍ക്കാർ വകുപ്പാക്കി മാറ്റി ശമ്പളവും പെന്‍ഷനും ഡീസല്‍ നിറക്കലും ബസ്സ്‌ വാങ്ങലും എല്ലാം സര്‍ക്കാര്‍ നേരിട്ട് നടത്തട്ടെ. പിന്നെ ലാഭ നഷടത്തിന്‍റെ പ്രശ്നം വരുന്നില്ലല്ലോ?

പി എസ് സി പരീക്ഷ പാസ്സായി ജൂനിയര്‍ അസിസ്റ്റന്റ്‌ ലിസ്റ്റിൽ ആദ്യമെത്തി കെ എസ് ആർ ടി സി യിൽ നിയമനം കിട്ടി. റാങ്കില്‍ താഴെയുള്ളവര്‍ക്ക് മറ്റു സര്‍ക്കാർ വകുപ്പുകളിലും കിട്ടി. ശമ്പളം കിട്ടിയപ്പോള്‍ മറ്റു സര്‍ക്കാർ വകുപ്പുകളിൽ കിട്ടുന്നതിന്‍റെ പകുതി ശമ്പളം മാത്രം  കെ എസ് ആർ ടി സി യി ൽ.   പകുതി ശമ്പളം സര്‍ക്കാരിന്‍റെ പൊതു ഗതാഗത സംവിധാനം നടപ്പിലാക്കാന്‍ പിടിച്ചു വച്ചിരിക്കുകായണത്രെ.

കെ എസ് ആർ ടി സി ജീവനക്കാരന്‍റെ കുഞ്ഞുങ്ങള്‍ക്ക് അരി വാങ്ങേണ്ട പണം കൊണ്ടു പൊതു ജനത്തിന്റെ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്ന സര്‍ക്കാർ. പിന്നെയും എല്ലാവരും കൂടി  കെ എസ് ആർ ടി സി ജീവനക്കാരുടെ നെഞ്ചത്തോട്ട് കയറുന്നതെന്തിനു? ജീവനക്കാർ എന്ത് പിഴച്ചു ? ഒരു പി എസ് സി പരീക്ഷ പാസ്സായിപ്പോയതോ?

മൂന്നു കമ്പനികൾ അല്ല മുപ്പത് കമ്പനികൾ ആക്കിയാലും ഇന്നത്തെ നിലയിൽ ഓര്‍ഡിനറി സര്‍വീസ് നടത്തിയാൽ നഷ്ടമേ വരൂ. അതറിയാന്‍  വലിയ ബിരുദമോ ആസൂത്രണ പാടവമോ ഒന്നും വേണ്ട. അതറിയുന്നതുകൊണ്ടാണ് ജീവനക്കാർ കെ എസ് ആർ ടി സി യെ വിഭജിക്കുന്നതിനെ എതിര്‍ക്കുന്നത്.

അല്ലാതെ ബഹുമാനപ്പെട്ട ഒരു  കോപ്പ൯ പറഞ്ഞതുപോലെ കേരളത്തിലുടനീളം സഞ്ചരിക്കാനുള്ള ഫ്രീ പാസ്സ് നഷ്ടപ്പെടുമെന്ന്‍ ഉള്ളത് കൊണ്ടല്ല. (കെ എസ് ആർ ടി സി, ജീവനക്കാര്‍ക്ക് ഫ്രീ പാസ്സ് നല്‍കുന്നത് ജോലിക്ക് പോയി വരാനാണ്, അതിനു പരിധിയും പരിമിതിയും വച്ചിട്ടുണ്ട്. അല്ലാതെ എന്നും  തലങ്ങും വിലങ്ങും വിനോദയാത്ര നടത്താ൯ പറ്റില്ല . മന്ദബുദ്ധികളുടെ ചിന്ത പോയൊരു പോക്കേ ! )

ശീതീകരിച്ച മുറികളിലിരുന്നും ശീതീകരിച്ച ആഡംബര കാറില്‍ സഞ്ചരിച്ചും സാധാരണക്കാരന്റെ പൊതുഗതാഗതം  ചെലവ് കുറഞ്ഞതാക്കാ൯ ബുദ്ധിമുട്ടുന്നവര്‍ക്ക്  സാധാരണക്കാരന്റെ, തൊഴിലാളിയുടെ എന്ത് ബുദ്ധിമുട്ട് അറിയാം? അവര്‍ വാദിക്കുന്നത് കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയോ അതോ പാവപ്പെട്ടവനു വേണ്ടിയോ?

email – kishore@keralartcblog.com

15 thoughts on “കെ എസ് ആര്‍ ടി സി യെ മൂന്നു കമ്പനികൾ ആക്കാ൯ ആസൂത്രണ കമ്മീഷ൯ ശുപാര്‍ശ”

 1. ഈ കുറ്റപ്പെടുത്തുന്ന ചാനല്കാരനും പത്രക്കാറ്ക്കുമുള്ള ഫ്രീ പാസ്സും അങ്ങ് നിറ്തിയേക്കൂ..

 2. enikke valare ishttappettu kishore……… KSRTC ye mathram asrayichu kazhiyunnavante kashttapadukal barikkunnvarkkum vachakam adikkunnavarkkum ariyendallo…

  1. ബാബു കെ സുരേഷ് സാറെ, ഇങ്ങിനെ പോയാല്‍ സാറിനു എത്ര നാള്‍ പെന്‍ഷന്‍ വാങ്ങാന്‍ പറ്റും? മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായാലും സത്യം ഞാന്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കും!

 3. ആദ്യം ഈ ചാനലുകാരുടെയും പത്രകാരുടെയും ഫ്രീ പാസ്‌ നിറ്ത്തലാക്കണം, എന്നാല്ത ന്നെ നഷ്ടം കുറയും

 4. ഹലോ കിഷോർ നമ്മുടെ സ്ഥാപനത്തെ സംരക്ഷിക്കാൻ നമുക്ക്
  യല്ലവര്ക്കും കൂടി ശ്രമിക്കാൻ എന്താണൊരു വഴി …

 5. വളരെ നന്നായി കിഷോര് ത്സ്ന്കൾക്ക് എല്ല പിന്തുണയും നല്കുന്നു

 6. this planning കമ്മീഷൻ only makes കേരള 10 years back compared to other states in ഇന്ത്യ. Only planning and …….. is happening there

 7. കമ്പനി ആക്കിയാൽ വെറുതെ പ്രസ്സങ്ങിച്ചു നടക്കുന്ന uunion ചേട്ടന്മാര്ക്കു സഹിക്കില്ല കാരണം പണിയെടുക്കാതെ നടക്കാന്പട്ടില്ലല്ലോ അപ്പോൾ കമ്പനി യക്കണ്ട പണിയെടുക്കാൻ വളരെ ബുദ്ധ്യമുട്ട ഞങ്ങൾ സുഗിച്ചു jeevichotte

 8. “മൂന്നു കമ്പനികൾ അല്ല മുപ്പത് കമ്പനികൾ ആക്കിയാലും ഇന്നത്തെ നിലയിൽ ഓര്‍ഡിനറി സര്‍വീസ് നടത്തിയാൽ നഷ്ടമേ വരൂ” വൈ? പ്രൈവറ്റ് ബസുകൾ ഒര്ടിനരി ആയി സർവീസ് നടത്തി ലാഭത്തിൽ ഓടുന്നില്ലേ?
  cost of running KSRTC buses r high..there r more employees per bus; in comparison with pvt buses higher salary & less work; non contributory pension system etc are leading to higher cost.
  this despite the huge concessions given to KSRTC…. grants,.motor vehicle tax, insurance exception etc.
  student concession – more students depend on pvt buses rather than pvt buses… other concessions are also seldom used for instances how many MLAs use free pass in KSRTC, freedom fighters alive are only few

  1. ഓര്‍ഡിനറി പ്രൈവറ്റ് ബസ്സുകള്‍ ഓടുന്നത് രാവിലെ 7 മണിക്ക് ശേഷം വൈകിട്ട് 7 മണി വരെയാണ്. അങ്ങനെ യാത്രക്കാര്‍ കൂടുതലുള്ളപ്പോള്‍ മാത്രം ഓടിയാല്‍ ലാഭമുണ്ടാകും. അത് പൊതു ജനത്തിനു ഉപകാരപ്പെടുമോ? കെ എസ് ആര്‍ ടി സി നഷ്ടമുണ്ടാക്കുന്നത് മുഴുവന്‍ രാവിലെ 7 മണിക്ക് മുന്‍പും വൈകിട്ട് 7 മണി ക്ക് ശേഷവും ആളില്ലാതെ ഉള്ള എല്ലാ കുഗ്രമാത്തിലെക്കും ഓരോരുത്തരുടെ ശുപാര്‍ശയില്‍ (മന്ത്രി, എം എല്‍ എ, ലോക്കല്‍ നേതാക്കള്‍ ) സര്‍വീസ് നടത്തുന്നതിനാലാണ്. പിന്നെ സര്‍ക്കാരില്‍ നിന്ന് ഒരു പൈസ കിട്ടാതെ ഇത് ലാഭത്തിലോടും അത് പൊതു ജനത്തിനു ഉപകാരപ്പെടില്ല.

   1. “ഓര്‍ഡിനറി പ്രൈവറ്റ് ബസ്സുകള്‍ ഓടുന്നത് രാവിലെ 7 മണിക്ക് ശേഷം വൈകിട്ട് 7 മണി വരെയാണ്. അങ്ങനെ യാത്രക്കാര്‍ കൂടുതലുള്ളപ്പോള്‍ മാത്രം ഓടിയാല്‍ ലാഭമുണ്ടാകും”.factually wrong. Pvt ordinary LS has complete night services. they r running on routes & times where KSRTC is running only SF & above buses.They are making profit with ordinary fares.
    “മുഴുവന്‍ രാവിലെ 7 മണിക്ക് മുന്‍പും വൈകിട്ട് 7 മണി ക്ക് ശേഷവും ആളില്ലാതെ ഉള്ള എല്ലാ കുഗ്രമാത്തിലെക്കും ഓരോരുത്തരുടെ ശുപാര്‍ശയില്‍ (മന്ത്രി, എം എല്‍ എ, ലോക്കല്‍ നേതാക്കള്‍ ) സര്‍വീസ് നടത്തുന്നതിനാലാണ്.”this is more than compensated by assistance to KSRTC. implicit & explicit subsidy every year amounts to close to 800 croes…Govt imposes no road tax ( tax forgone), no third party insurance, budget assistance etc)
    “പിന്നെ സര്‍ക്കാരില്‍ നിന്ന് ഒരു പൈസ കിട്ടാതെ ഇത് ലാഭത്തിലോടും അത് പൊതു ജനത്തിനു ഉപകാരപ്പെടില്ല.”if govt withdraw the implicit concessions like nationalisation of routes and permission to run disproportionately higher number of non-ordinary buses KSRTC wont make profit. R u ready to run KSRTC with same rules/laws as applicable to pvt buses

Leave a Reply

Your email address will not be published. Required fields are marked *